കല്‍പ്പറ്റയിലെ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുകയാണ് വിജയാ പമ്പ് പരിസരം. വിവിധ ഇടങ്ങളില്‍ നിന്ന് മാലിന്യങ്ങള്‍ കൊണ്ടുവന്ന് ഇവിടെ നിക്ഷേപിക്കുന്നതും വലിയതോതില്‍ ജലം കെട്ടിക്കിടക്കുന്നതും പ്രദേശത്തെ ജനജീവിതത്തെ ബാധിക്കുകയാണ്.തൊട്ടടുത്തുള്ള ഹോട്ടലുകളില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ അടക്കം നിരവധി മാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിച്ചിട്ടുള്ളത്. മുന്‍പ് പെട്രോള്‍ പമ്പായിരുന്ന ഈ സ്ഥലത്ത് കെട്ടിക്കിടക്കുന്ന ജലവും സാമൂഹ്യവിരുദ്ധര്‍ കൊണ്ടുതള്ളുന്ന മാലിന്യങ്ങളും മദ്യക്കുപ്പികളും എല്ലാം വലിയ തോതിലുള്ള ദുര്‍ഗന്ധമാണ് ഉണ്ടാക്കുന്നത്. ഇവിടെ വലിച്ചെറിഞ്ഞ മദ്യക്കുപ്പി ചവിട്ടി കഴിഞ്ഞദിവസം രാത്രിയില്‍ പ്രദേശവാസിയുടെ കാല് മുറിഞ്ഞിരുന്നു. കനത്ത രീതിയിലുള്ള മാലിന്യ നിക്ഷേപത്തിനും വെള്ളക്കെട്ടിനും ബന്ധപ്പെട്ടവര്‍ ഉടനടി പരിഹാരം കണ്ടെത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
Sign in
Sign in
Recover your password.
A password will be e-mailed to you.