സല്യൂട്ട് ക്യാമ്പിന് പനമരത്ത് തുടക്കം
സര്‍ക്കാര്‍ മേഖലയില്‍ ആദിവാസി കുട്ടികള്‍ക്ക് തൊഴിലവസരം നല്‍കുന്നതിന് സല്യൂട്ട് എന്ന പേരില്‍ പ്രത്യേക കോച്ചിംഗ് ക്യാമ്പിന് പനമരം ഗവ.ഹൈസ്‌കുളില്‍ തുടക്കമായി.പനമരത്തെ എസ്.പി.സി കേഡറ്റ് ചാര്‍ജുള്ള ലേഖ, നവാസ്, എസ്.പി.സി വിദ്യാര്‍ഥികള്‍ എന്നിവര്‍ ചേര്‍ന്നാണ് ജില്ലയില്‍ ആദ്യമായി സല്യൂട്ട് ക്യാമ്പിന് തുടക്കം കുറിച്ചിരിക്കുന്നത്. ആഴ്ചയില്‍ രണ്ട് ദിവസമാണ് ട്രെയിനിംഗ്.തുടക്കത്തില്‍ പനമരം പഞ്ചായത്തിലെ യുവാക്കളെയാണ് ക്യാമ്പില്‍ ഉള്‍പ്പെടുത്തുന്നത്. പദ്ധതി വിജയം കണ്ടെത്തിയാല്‍ പ്രവര്‍ത്തന പരിതി വിപുലമാക്കാനും ജനറല്‍ വിഭാഗത്തെയും ഉള്‍പ്പെടുത്താണ് തിരുമാനം
വിദ്യാസമ്പന്നരായ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പല കാരണങ്ങള്‍ കൊണ്ട് വിവിധ തസ്തികകളില്‍ എത്തിപ്പെടാന്‍ കഴിയാറില്ല. അത്തരത്തിലുള്ളവരെ കണ്ടെത്തി കായികപരമായി വളര്‍ത്തിയെടുത്ത് സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. തുടക്കത്തില്‍ പനമരം പഞ്ചായത്തിലെ യുവാക്കളെയാണ് ക്യാമ്പില്‍ ഉള്‍പ്പെടുത്തുന്നത്. പദ്ധതി വിജയം കണ്ടെത്തിയാല്‍ പ്രവര്‍ത്തന പരിതി വിപുലമാക്കാനും ജനറല്‍ വിഭാഗത്തെയും ഉള്‍പ്പെടുത്താണ് തിരുമാനം