പോലീസ് ഇടപെടല്‍ ദുരൂഹം
തിരുനെല്ലിയിലെ ആദിവാസി യുവതി പീഡനത്തിനിരയായ സംഭവത്തില്‍ പോലീസ് ഇടപെടല്‍ ദുരൂഹമെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണ. ബന്ധുക്കള്‍ അറിയാതെ ആശുപത്രിയില്‍ നിന്ന് പോലീസ് യുവതിയെ തെളിവെടുപ്പിന് കൊണ്ടുപോയി. പോലീസ് നടപടി സംശയാസ്പദമാണെന്നും പ്രഫുല്‍ കൃഷ്ണ പറഞ്ഞു. സംഭവത്തില്‍ കേന്ദ്ര പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷനെ സമീപിക്കുമെന്ന് എസ്‌സി എസ്ടി മോര്‍ച്ചയും വ്യക്തമാക്കി. ഇരയുടെ മൊഴിമാറ്റാന്‍ പോലീസ് കൂട്ടു നില്‍ക്കുകയാണെന്നും യുവമോര്‍ച്ച അധ്യക്ഷന്‍ പറഞ്ഞു.