തോട്ടം തൊഴിലാളികളുടെ വേതന വര്‍ദ്ധനവ്: ഐഎന്‍ടിയുസി പ്രക്ഷോഭത്തിലേക്ക്

0

തോട്ടം തൊഴിലാളികളുടെ വേതന വര്‍ദ്ധനവ്. സര്‍ക്കാര്‍ ഇടപ്പെട്ടില്ലെങ്കില്‍ വയനാട് സ്തംഭിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങുമെന്ന് ഐഎന്‍ടിയുസി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തോട്ടം തൊഴിലാളികളുടെ വേതന കരാറിന്റെ കാലാവധി കഴിഞ്ഞിട്ടും സര്‍ക്കാറിന് അനങ്ങാപ്പാറ നയമാണെന്നും ഇവര്‍ ആരോപിച്ചു.

തോട്ടമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഗവണ്‍മെന്റ് യാതൊരു നടപടികളും സ്വീകരിക്കുന്നില്ല. നിലവില്‍ 431 രൂപയാണ് തോട്ടം തൊഴിലാളികളുടെ ദിവസവേതനം. ഇത് 700 രൂപയായി വര്‍ധിപ്പിക്കണം. അടിയന്തരമായി കൂലി വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മലബാര്‍ എസ്റ്റേറ്റ് വര്‍ക്ക് യൂണിയന്‍ നേതൃത്വത്തില്‍ മെയ് 13ന് മേപ്പാടി തലപ്പുഴ എന്നിവിടങ്ങളില്‍ സത്യാഗ്രഹ സമരവും മെയ് 18 19 തീയതികളില്‍ തലപ്പുഴയില്‍ നിന്നും ആരംഭിച്ച് പൊഴുതനയില്‍ സമാപിക്കുന്ന വാഹന പ്രചരണ ജാഥയും, മെയ് 31ന് മേപ്പാടി ചുണ്ട തലപ്പുഴ എന്നിവിടങ്ങളില്‍ റോഡ് ഉപരോധവും നടത്തുമെന്നും ഐ എന്‍ ടി യു സി ജില്ലാ പ്രസിഡണ്ട് പി പി ആലി പറഞ്ഞു. ബി സുരേഷ് ബാബു, ഒ ഭാസ്‌കരന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!