ട്രാക്ടര്‍ റാലി സംഘടിപ്പിച്ചു
മാനന്തവാടി വള്ളിയൂര്‍ക്കാവ് മൈതാനിയില്‍ ഏഴാം തീയതി മുതല്‍ സംഘടിപ്പിച്ച് വരുന്ന കാര്‍ഷിക മേളയുടെ ഭാഗമായി കൃഷി വകുപ്പ് സംഘടിപ്പിച്ച വിളംബര ജാഥയിലാണ് 5050 ഡി ആധുനിക മോഡലിലുള്ള 40 ഓളം ട്രാക്ടറുകള്‍ അണിനിരന്നത്.വിളംബര ജാഥയില്‍ ബ്‌ളോക്ക് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌ന വല്ലി, കൗണ്‍സിലര്‍ പി എം ബെന്നി, കൃഷി വകുപ്പ് അസി: എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ ഹാജാ ഷെരീഫ്, എ ഇ രാജേഷ്, ശോഭ രാജന്‍, നിഖില്‍ പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു.18 ഓളം വാഹനങ്ങളുടെ ഡ്രൈവിങ്ങ് ലൈസന്‍സുള്ള ഏറണാകുളം സ്വദേശിനി ജിനി റാലിയില്‍ പങ്കെടുത്തു.