ബലാത്സംഗ കേസ് പൊലീസ് അട്ടിമറിക്കുന്നു
തിരുനെല്ലിയില്‍ ആദിവാസി യുവതി പീഢനത്തിനിരയായ സംഭവത്തില്‍ കേസ് പൊലീസ് അട്ടിമറിക്കുകയാണെന്ന് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ സംയുക്തമായി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് പൊലീസ് ഒളിച്ചു കടത്തുകയായിരുന്നു. രോഗിക്ക് വിടുതല്‍ നല്‍കിയ ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.ആദിവാസി വനിത പ്രസ്ഥാനം സംസ്ഥാന പ്രസി.അമ്മിണി കെ.വയനാട് ,പോരാട്ടം സംസ്ഥാന കണ്‍വീനര്‍ പി.പി.ഷാന്റോ ലാല്‍, വെല്‍ഫയര്‍ പാര്‍ട്ടി മാനന്തവാടി മണ്ഡലം പ്രസി.സൈയ്ദ് കുടുവ, എസ്.ഡി.പി.ഐ.നേതാക്കളായ ടി.നാസര്‍, ഇ.ഉസ്മാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.