കേരളത്തില്‍ ആവശ്യമായ പച്ചക്കറി തൈകള്‍ വിതരണം ചെയ്യാന്‍ പച്ചക്കറി – പുഷ്പ വിളകളുടെ മികവിന്റെ കേന്ദ്രത്തിലൂടെ സാധിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്.അമ്പലയല്‍ ആര്‍.എ.ആര്‍.എസില്‍ പച്ചക്കറി – പുഷ്പ വിളകളുടെ മികവിന്റെ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക കൃഷി സമ്പ്രദായങ്ങള്‍ക്ക് പ്രചാരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്‍ഡോ-ഡച്ച് സംയുക്ത കര്‍മ്മ പദ്ധതിയുടെ ഭാഗമായി അമ്പലയല്‍ ആര്‍.എ.ആര്‍.എസില്‍ പച്ചക്കറി – പുഷ്പ വിളകളുടെ മികവിന്റെ കേന്ദ്രം ഒരുങ്ങുന്നത്.13 കോടി രൂപ ചിലവില്‍ 10 ഏക്കറിലാണ് പച്ചക്കറി-പുഷ്പ വിളകളുടെ മികവിന്റെ കേന്ദ്രം ആരംഭിക്കുന്നത്. അമ്പലവയലല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ നെതര്‍ലാന്റ്സ് എംബസി അഗ്രികള്‍ച്ചറല്‍ അറ്റാഷെ റിക്ക് നോബല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കാര്‍ഷികോത്പാദന കമ്മീഷണര്‍ ഡോ. ബി. അശോക്, ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങയിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പത്മശ്രീ അവാര്‍ഡ് ജേതാവ് ചെറുവയല്‍ രാമനെ ചടങ്ങില്‍ ആദരിച്ചു.