യാത്രക്കാര്‍ക്ക് ഭീഷണിയായി വീട്ടിമരം

0

യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ഭീഷണിയായി മട്ടപ്പാറ കവലയിലെ വീട്ടിമരം. അമ്പലവയല്‍-കൊളഗപ്പാറ പാതയിലാണ് രണ്ട് മരങ്ങള്‍ അപകടഭീഷണിയുയര്‍ത്തുന്നത്.ഉണങ്ങിനില്‍ക്കുന്ന വീട്ടിമരം ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.നിരവധി വാഹനങ്ങള്‍ ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്.സമീപത്ത് പ്രവര്‍ത്തിക്കുന്ന നാല് കച്ചവടസ്ഥാപനങ്ങള്‍, മൂന്ന് വീടുകള്‍ എന്നിവ ഭീതിയുടെ നിഴലിലാണുളളത്. ഉണങ്ങി ദ്രവിച്ച മരത്തിന്റെ ശിഖരത്തിനടുത്തുകൂടെയാണ് വൈദ്യുതിലൈന്‍ കടന്നുപോകുന്നത്.എല്ലാ മഴക്കാലത്തും പ്രദേശവാസികള്‍ പരാതിയും അപേക്ഷയുമെല്ലാം നല്‍കാറുണ്ടെങ്കിലും ഇതുവരെ നടപടിയില്ല.

Leave A Reply

Your email address will not be published.

error: Content is protected !!