പുസ്തകോത്സവം മെയ് 9, 10, 11 തിയതികളില്‍ കല്‍പ്പറ്റയില്‍

0

വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവം മെയ് 9, 10, 11 തിയതികളില്‍ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ 75 ഓളം പുസ്തക പ്രസാധകര്‍ പങ്കെടുക്കും.മെയ് 9 ന് രാവിലെ 9.30 ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.പത്മശ്രീ പുരസ്‌കാര ജേതാവ് ചെറുവയല്‍ രാമന്‍ മുഖ്യാതിഥിയാകും. ഗ്രന്ഥശാലകള്‍ക്കും പൊതുജനങ്ങള്‍ക്കും ആകര്‍ഷകമായ വിലക്കുറവില്‍ പുസ്തകം വാങ്ങിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്‌രാവിലെ 9 മണി മുതല്‍ രാത്രി 7 മണി നടക്കുന്ന മേളയുടെ അനുബന്ധമായി വിവിധ പരിപാടികളും നടക്കും. മെയ് 9ന് വൈകുന്നേരം 3 മണിക്ക് ബാലവേദി കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന വിദ്യാര്‍ത്ഥി വായനക്കൂട്ടം’ പ്രഭാഷകന്‍ വി.സുരേഷ് ബാബു തലശ്ശേരി ഉദ്ഘാടനം ചെയ്യും .കെ. തുടര്‍ന്ന് ഉണര്‍വ്വ് കല്‍പ്പറ്റ യുടെ നാടന്‍ പാട്ടും ഉണ്ടായിരിക്കും. മേളയുടെ രണ്ടാം ദിവസമായ മെയ് 10 ന് വൈകുന്നേരം 3 മണിക്ക് ‘എഴുത്തിന്റെ പെണ്‍പക്ഷം വനിതാ സാംസ്‌കാരിക സദസ്സ് നടക്കും.. വനിതാ എഴുത്തുകാര്‍ പങ്കെടുക്കുന്ന കവിയരങ്ങും ചലചിത്ര ഗാനാസ്വാദകര്‍ക്കായി പാട്ടരങ്ങും ഉണ്ടായിരിക്കും.എല്ലാ പുസ്തങ്ങള്‍ക്കും 33 ശതമാനം ഇളവ് ലഭിക്കുമെന്ന് ഇവര്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി പി.കെ. സുധീര്‍ ,പ്രസിഡണ്ട് ടി.ബി.സുരേഷ്, സംഘാടക സമിതി ചെയര്‍മാന്‍ ഇ.കെ. ബിജുജന്‍, വൈത്തിരി താലൂക്ക് സെക്രട്ടറി സി.എം. സുമേഷ്, ജില്ലാ ഓഫീസര്‍ പി.മുഹമ്മദ് ബഷീര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!