മലയോര ഹൈവേ പ്രവര്‍ത്തികളുടെ ഭാഗമായുണ്ടായ ദുരിതത്തിന് താത്ക്കാലിക പരിഹാരം
മാനന്തവാടി നഗരസഭയില്‍ ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.റോഡ് പ്രവര്‍ത്തികളുടെ ഭാഗമായി ഏരു മത്തെരുവ് മുതല്‍ മാനന്തവാടി ബസ് സ്റ്റാന്‍ഡ് വരെ കലുങ്കുകള്‍ നിര്‍മ്മിക്കുകയും, റോഡരികില്‍ സ്‌ളാബുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.എന്നാല്‍ വേനല്‍മഴ പെയ്തതോടെ ഈ റോഡിലൂടെ യാത്ര ദുരിതം ഇരട്ടിയാവുകയായിരുന്നു. കാല്‍നടയാത്ര പോലും സാധ്യമല്ലാതാവുകയും ചെയ്തിരുന്നു ഈയൊരു സാഹചര്യത്തിലാണ് കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പായി താത്ക്കാലിക പ്രവര്‍ത്തികള്‍ നടത്താന്‍ തീരുമാനമായത്, നിലവിലുള്ള റോഡില്‍ പാച്ച് വര്‍ക്ക് നടത്തും, കലുങ്ക് നിര്‍മ്മിച്ച ഭാഗങ്ങളില്‍ ജിഎസ്പി പാകും, റോഡിലെ വീതീ കൂടിയ ഭാഗങ്ങളില്‍ ചെളി മാറ്റിയതിന് ശേഷം ക്വാറി വെയ്സ്റ്റ് ഇടും, വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ളിടങ്ങളില്‍ ഡ്രൈനേജ് ഹോളുകള്‍ നിര്‍മ്മിച്ച് വെള്ളം ഒഴുകി പോകാനുള്ള നടപടികളും മെയ് 15 നകം സ്വീകരിക്കും. യോഗത്തില്‍ മാനന്തവാടി എ ജെ അഗസ്റ്റിന്‍, പോലിസ് ,വാട്ടര്‍ അതോറിറ്റി ,പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, കരാറുകാരുടെ പ്രതിനിധി നഗരസഭ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.