കല്‍പ്പറ്റ മുണ്ടേരിയില്‍ കുടുംബത്തെ വീടുകയറി ആക്രമിച്ചതായി പരാതി.അക്രമത്തില്‍ പരിക്കേറ്റ മുണ്ടേരി സ്വദേശി വട്ടക്കര കമാല്‍,ഭാര്യ,മക്കള്‍ എന്നിവരെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ്.രാത്രി പത്ത് മണിയോടെ വീട്ടിലെത്തിയ ആറംഗ സംഘം അക്രമമഴിച്ചുവിടുകയായിരുന്നുവെന്നാണ് കുടുംബം പൊലീസിന് നല്‍കിയ മൊഴി.കുടുംബത്തിലെ ഒരാളുടെ വിവാഹവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നുവെന്നും ഇതായിരിക്കാം ആക്രമണത്തിനു പിന്നിലെന്നും എന്നാല്‍ കാരണമൊന്നും പറയാതെയായിരുന്നു മര്‍ദ്ദനമെന്നും കുടുംബം.
ഇടുക്കി സ്വദേശിയായ ചുണ്ടക്കുഴി റഷീദ്,കോഴിക്കോട് സ്വദേശികളായ അഡ്വ. താജുദ്ദീന്‍ കൊല്ലാണ്ടി, അഡ്വ.ലിസാനുദ്ദീന്‍ കൊല്ലാണ്ടി, വയനാട് സ്വദേശികളായ സി പി റഫീഖ്,സിപി ഷൈജല്‍, സിപി ഷമീര്‍ എന്നിവരാണ് ആക്രമണം നടത്തിയതെന്നും മൂന്ന് ജില്ലകളില്‍ നിന്നുള്ളവര്‍ രാത്രി സംഘടിച്ചെത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കുടുംബം പറയുന്നു.സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണമാരംഭിച്ചു.