എരിയപ്പള്ളിയില്‍ കൂട്ടില്‍ കെട്ടിയ ഏഴുമാസം പ്രായമായ പശുക്കിടാവിനെ കൊന്നത് കടുവ തന്നെയെന്ന് സ്ഥിരീകരണം.പശുക്കിടാവിന്റെ ജഡത്തിന് സമീപത്ത് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ കടുവയുടെ ചിത്രം പതിഞ്ഞു. പ്രദേശത്തെ ജനങ്ങള്‍ ആശങ്കയിലാണ്.കൂട് വെച്ച് പിടികൂടാന്‍ വനംവകുപ്പ് നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭത്തിന് നടത്താന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.