അവധികാല കായിക പരിശീലനം തുടങ്ങി.
മാനന്തവാടി ഗവ: വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് അക്കാഡമിയില്‍ അവധികാല കായിക പരിശീലനം തുടങ്ങി. ഇരുപത് ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.5 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന എതു സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസില്‍ പങ്കെടുക്കാം.ക്രിക്കറ്റ്,ഫുട്‌ബോള്‍,റസ്ലിംഗ്,ആര്‍ച്ചറി,വോളിബോള്‍,വടംവലി,അത്ലറ്റിക്‌സ്,ബോക്‌സിംഗ് എന്നിവയിലാണ് ആദ്യഘട്ട പരിശീലനം. കഴിഞ്ഞ വര്‍ഷം മുതല്‍ തുടര്‍ച്ചയായി നടക്കുന്ന പരിശീലനത്തിന്റെ ഭാഗമായി സ്‌കൂള്‍ കായികമേളയില്‍ 67 വിദ്യാര്‍ത്ഥികള്‍ സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കുകയും 15 വിദ്യാര്‍ത്ഥികള്‍ വിവിധ കായിക ഇനങ്ങളില്‍ സസ്ഥാന തലത്തില്‍ മെഡല്‍ നേടുകയും 2 വിദ്യാര്‍ത്ഥികള്‍ ദേശീയ മത്സരത്തിന് യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്.ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് പി.പി. ബിനു അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ.കെ. സന്തോഷ്, അധ്യാപകന്‍ ജറില്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.