കൂട്ട ധര്‍ണ്ണ നടത്തി

0

ജീവനക്കാരും അധ്യാപകരും കളക്‌റേറ്റിന് മുന്‍പില്‍ കൂട്ട ധര്‍ണ്ണ നടത്തി.ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയ്സ് &ടീച്ചേര്‍സിന്റെ ആഭിമുഖ്യത്തിലാണ് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനു മുന്‍പില്‍സമരം നടത്തിയത്. ജീവനക്കാരും അധ്യാപകരും സംസ്ഥാന വ്യാപകമായി സെക്രട്ടറിയേറ്റിനു മുന്‍പിലും ജില്ലാ കേന്ദ്രങ്ങളിലും നടത്തുന്ന കൂട്ട ധര്‍ണ്ണയുടെ ഭാഗമായാണ് ജില്ലയിലും ധര്‍ണ്ണ നടത്തിയത്.ക്ഷാമബാത്ത കുടിശിക ഉടന്‍ അനുവദിക്കുക, പി എഫ് ആര്‍ ഡി എ നിയമം പിന്‍വലിക്കുക, വിദ്യാഭ്യാസ രംഗത്തെ വര്‍ഗീയത വല്‍കരണം അവസാനിപ്പിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്. വയനാട് ജില്ലയില്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷനു മുന്‍പില്‍ നടത്തിയ ധര്‍ണ്ണ ഉന്നയിച്ചായിരുന്നു ധര്‍ണ.കെ എസ് ടി എ സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ് ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ വില്‍സണ്‍ തോമസ് ആധ്യക്ഷത വഹിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനവര്‍ ടി. കെ. അബ്ദുള്‍ഗഫൂര്‍,
കേരള നോണ്‍ ടീച്ചിംഗ് എംപ്ലോയ്സ് ഓര്‍ഗസേഷന്‍ പ്രസിഡന്റ് എ.ബി ബേബി എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!