മുസ്ലീം ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മുസ്ലീം ലീഗ് സംസ്ഥാന -ജില്ല നേതാക്കള്‍ക്കുള്ള സ്വീകരണം 29ന് (ശനി ) വൈകുന്നേരം 4 മണിമുതല്‍ 4ാംമൈല്‍ സിഎച്ച് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ലീഗ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനസെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ,സംസ്ഥാന ജനസെക്രട്ടറി പിഎംഎ സലാം ജില്ലയില്‍ നിന്നുള്ള സംസ്ഥാന ഭാരവാഹികളായ സി മമ്മൂട്ടി,പി എ മുഹമ്മദ് ജമാല്‍ സാഹിബ് , പുതിയ ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കുന്നത് . വാര്‍ത്താ സമ്മേളനത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് സി പി മൊയ്തു ഹാജി , ജന സെക്രട്ടറി കെ സി അസീസ് കോറോം , ജില്ലാ സെക്രട്ടറി സി കുഞ്ഞബ്ദുള്ള , യൂത്ത് ലീഗ് നിയോജക മണ്ഡലം ജന സെക്രട്ടറി ശിഹാബ് മലബാര്‍ , ഹമീദ് കൊച്ചി ,വെട്ടന്‍ അബ്ദുള്ള ഹാജി ഉസ്മാന്‍
പള്ളിയാല്‍ , തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post