വോളിബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കും
കമ്മന ഒരുമ സ്വാശ്രയസംഘത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ‘ഒരുമ വോളി നൈറ്റ് 2023” എന്ന പേരില്‍ ഈ മാസം 29 -ന് രാത്രി കമ്മന കുരിശ്ശിങ്കല്‍ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.എംഎല്‍എ ഒ.ആര്‍.കേളു ഉദ്്ഘാടനം ചെയ്യും.എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി പ്രദീപന്‍ മാസ്റ്ററുടെ അധ്യക്ഷനാകും.
ഒന്നാം സമ്മാനക്കാര്‍ക്കായിഎന്‍.പി ഷിബി സ്‌പോണ്‍സര്‍ ചെയ്യുന്ന നെല്ലിച്ചുവട്ടില്‍ പൈലി സ്മാരക ട്രോഫിയും,ക്യാഷ് അവാര്‍ഡും,രണ്ടാം സമ്മാനക്കാര്‍ക്കായി നല്ലൂര്‍നാട് സര്‍വ്വീസ് സഹകരണ ബാങ്ക് സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കും.വൈകുന്നേരം പ്രാദേശിക സൗഹൃദ മത്സരവും തുടര്‍ന്ന് ഉദ്ഘാടന സമ്മേളനവും നടത്തും.വോളി അക്കാദമി കല്ലൂര്‍,പാരഡൈസ് കൊല്ലൂര്‍,യുവധാര വാളാട്,സ്പാര്‍ട്ടന്‍ മാനന്തവാടി,ഉദയ പാപ്ലശ്ശേരി,പള്ളിയറ ചായിമ്മല്‍ എന്നി ടീമുകള്‍ മാറ്റുരയ്ക്കുമെന്നും സംഘാടകര്‍ പറഞ്ഞു.വാര്‍ത്ത സമ്മേളത്തില്‍ സി.എം. സന്തോഷ്,ഷിബി നെല്ലിച്ചുവട്ടില്‍,വിനോദ് കുമാര്‍,അഭിലാഷ് പോള്‍,ഷിജോ ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.