കേരള ചിക്കന്‍ പദ്ധതിയില്‍ പണം മുടക്കിയ കര്‍ഷക കുടുംബങ്ങള്‍ക്ക് ബ്രഹ്‌മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി പണം മടക്കി നല്‍കുന്നില്ലെന്ന് പരാതി.കടക്കെണിയിലായതിനെ തുടര്‍ന്ന് കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്ന് കര്‍ഷക ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
2018ല്‍ കേരള ഗവണ്‍മെന്റ് പ്രഖ്യാപിച്ച കേരള ചിക്കന്‍ പദ്ധതിയില്‍ അംഗങ്ങളായ 94 കര്‍ഷക കുടുംബങ്ങള്‍ക്ക് മൂന്നരക്കോടി രൂപയാണ് ലഭിക്കാനുള്ളത്.കേരളത്തില്‍ ആവശ്യമായ കോഴികളെ ഇവിടെ തന്നെ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി നടത്തിപ്പിനായി നാല് നോഡല്‍ ഏജന്‍സികളെയാണ് ഗവണ്‍മെന്റ് ഉത്തരവാദിത്വം ഏല്‍പ്പിച്ചത്. ബ്രഹ്‌മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി കേരള പൗള്‍ട്രി മിഷന്‍, കെപ്‌കോ, കുടുംബശ്രീ ഇവയില്‍ പാലക്കാട് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ആറ് ജില്ലകളിലാണ് ബ്രഹ്‌മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി ഫാം നടത്തിവന്നത്.ഈ പദ്ധതിയില്‍ അംഗങ്ങളായ കര്‍ഷകര്‍ക്കാണ് പണം ലഭിക്കാത്തതെന്ന് ഇവര്‍ പറഞ്ഞു.പി.എ.മുസ്തഫ ,ടോമി മൈക്കിള്‍,കെ.പി. സത്യന്‍, പി.സി.മനോജന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു