‘ഐക്ക’ ട്രേഡ് എക്‌സ്‌പോ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

0

ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ ഡിസൈനേഴ്‌സ് ആന്റ് കണ്‍സള്‍ട്ടന്റ്‌സ് അസോസിയേഷന്‍ ഐക്കയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 26 മുതല്‍ കല്‍പ്പറ്റ ഫ്‌ളവര്‍ ഷോ ഗ്രൗണ്ടില്‍ നടക്കുന്ന ട്രേഡ് എക്‌സ്‌പോയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ഏപ്രില്‍ 30 വരെയാണ് അഞ്ച് ദിവസത്തെ ട്രേഡ് എക്‌സ്‌പോ നടക്കുന്നത്.മറ്റ് പരിപാടികളായ ഫുഡ് കോര്‍ട്ട്, കുട്ടികള്‍ക്കുള്ള കളിസ്ഥലം, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫ്‌ളവര്‍ ഷോ എന്നിവ 26 മുതല്‍ മെയ് 7 വരെയും നടക്കും.നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട് വയനാട്ടില്‍ ആദ്യമായാണ് ഇങ്ങനെയൊരു പ്രദര്‍ശനം നടത്തുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

2018ല്‍ സ്ഥാപിതമായ ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ ഡിസൈനേഴ്‌സ് ആന്റ് കണ്‍സള്‍ട്ടന്റ്‌സ് അസോസിയേഷന് കീഴില്‍ വയനാട്ടിലെ നിര്‍മ്മാണ മേഖലയിലെ 26 സ്ഥാപനങ്ങളാണുള്ളത്. പുതിയ ഡിസൈനുകളും നൂതന ആശയങ്ങളും ആധുനിക ഉല്‍പ്പന്നങ്ങളും ഉയര്‍ന്ന ഗുണനിലവാരമുള്ള നിര്‍മ്മാണ സാമഗ്രികളും സാധാരണക്കാര്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ട്രേഡ് എക്‌സ്‌പോ നടത്തുന്നത്. ഒപ്പം അവധിക്കാല ആഘോഷത്തിനുള്ള പുതിയ സ്ഥലങ്ങളും അവസരങ്ങളും പരിചയപ്പെടുത്തുകയെന്നതും പരിപാടിയുടെ ലക്ഷ്യമാണ്.ആര്‍ക്കിടെക്ചര്‍, കണ്‍സ്ട്രക്ഷന്‍, ഡിസൈന്‍ ആന്റ് ഡെക്കറേഷന്‍, ബില്‍ഡിംഗ് മെറ്റീരിയല്‍സ്, ഫ്‌ളോറിംഗ് മെറ്റീരിയല്‍സ്, ഇന്റീരിയര്‍ ആന്റ് എക്സ്റ്റീരിയര്‍ മെറ്റീരിയല്‍സ്, ലാന്‍ഡ്‌സ്‌കേപ്പ് മെറ്റീരിയലുകള്‍, ഫര്‍ണ്ണിച്ചര്‍ തുടങ്ങിയവയും ഫുഡ് കോര്‍ട്ട് ,കുട്ടികള്‍ക്കുള്ള കളിസ്ഥലം, അമ്യൂസ് മെന്റ് പാര്‍ക്ക്, ഫ്‌ളവര്‍ ഷോ എന്നിവയും ഒരുക്കിയിട്ടുണ്ട്. നൂറിലധികം സ്റ്റാളുകള്‍ ഉണ്ട്. ദിവസേന കലാപരിപാടികളും ഉണ്ടാകും.ആശയങ്ങളുടെയും സാങ്കേതികവിദ്യയുടെയും വൈദഗ്ധ്യത്തിന്റെയും സമ്മേളനമായിരിക്കും ട്രേഡ് എക്‌സ്‌പോ എന്ന് ഭാരവാഹികള്‍ പറഞ്ഞു.26ന് രാവിലെ പതിനൊന്ന് മണിക്ക്
ഐക്ക പ്രസിഡണ്ട് മുനീര്‍ ആച്ചിക്കുളത്തിന്റെ അധ്യക്ഷതയില്‍ കല്‍പ്പറ്റ എം. എല്‍.എല്‍.എ. ട്രേഡ് എക്‌സ്‌പോയും ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. എജുക്കേഷന്‍ എക്‌സ്‌പോയും ഒ.ആര്‍.കേളു എം.എല്‍.എ. ഫ്‌ളവര്‍ ഷോയും കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെയം തൊടി മുജീബ് അമ്യൂസ്‌മെന്റ് പാര്‍ക്കും ഉദ്ഘാടനം ചെയ്യും.എല്ലാ ദിവസവും രാവിലെ പത്ത് മണി മുതല്‍ രാത്രി പത്ത് മണി വരെയാണ് പ്രവേശനം. പ്രസിഡണ്ട് മുനീര്‍ ആച്ചിക്കുളം ,സെക്രട്ടറി ജുബിന്‍ ജോസ്, ട്രഷറര്‍ ഷമേജ്,പി.കെ.സുരേഷ്, ട്രേഡ് എക്‌സ്‌പോ കണ്‍വീനര്‍ വി.ടി. യൂനസ് ,ചെയര്‍മാന്‍ കെ.പി. ഷമീല്‍, സി.കെ. നിഷാദ് ,ജോജി മോന്‍ എം.എ,പി.ഡി.സിദ്ദീഖ്,ജിന്‍സ് ഫാന്റസി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!