ബത്തേരി ടൗണിലെ കച്ചവടസ്ഥാപനങ്ങളില്‍ മോഷണശ്രമം, അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലിസ്

0

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ടൗണിലെ പെട്രോള്‍ പമ്പ് ഓഫീസ് അടക്കമുള്ള കച്ചവടസ്ഥാപനങ്ങളില്‍ കള്ളന്‍കയറിയത്. മുഖമുള്‍പ്പടെ ദേഹമാസകലം മറച്ച് സ്ഥാപനങ്ങളില്‍ കയറുന്ന മോഷ്ടാവിന്റെ സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.ടൗണിലെ കക്കോടന്‍ പെട്രോള്‍ പമ്പ് ഓഫീസ്, പൊലിസ് സ്റ്റേഷന്‍ റേഡിലെ സൂപ്പര്‍മാര്‍ക്കറ്റ്, തുണിക്കട എന്നിവിടങ്ങളിലാണ് മോഷ്ടാവ് കയറിയത്. ഇതില്‍ പെട്രോള്‍ പമ്പ് ഓഫീസില്‍ കള്ളന്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയാണ് പൊലിസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. മോഷണം നടന്ന സ്ഥാപനങ്ങളില്‍ നിന്നും ഒന്നും തന്നെതന്നെ അപഹരിക്കപ്പെട്ടിട്ടില്ലന്നാണ് ലഭിക്കുന്ന വിവരം. അതേസമയം സൂപ്പര്‍മാര്‍ക്കറ്റ് ഉടമയുടെ പഴ്സും തുണിക്കടയില്‍ നിന്നു് ഷര്‍ട്ടുകള്‍ മോഷണം പോയിട്ടുണ്ട്. ഗ്ലൗസും, കോട്ടും ഉള്‍പ്പടെ ധരിച്ച് ദേഹമാസകലം മറച്ച് മോഷ്ടാവ് എത്തുന്നതിന്റെ സിസിടിവി ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. പമ്പിലെ ഓഫീസില്‍ വാതില്‍തുറന്ന് അകത്തുപ്രവേശിച്ച മോഷ്ടാവ് മേശവലിപ്പും അലമാരയും പരതുന്നതും സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!