കാട്ടാനശല്യത്തിന് പരിഹാരം കാണണം സിപിഎം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസ് ഉപരോധിച്ചു

0

കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ഓഫീസ് ഉപരോധിച്ചു. ബത്തേരി മൂന്നാംമൈല്‍ഭാഗത്ത് കാട്ടാന തകര്‍ത്ത മതില്‍ പുനര്‍നിര്‍മ്മിച്ച് കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. രണ്ടാഴ്ചക്കുള്ളില്‍ കല്‍മതില്‍ പുനര്‍നിര്‍മ്മിക്കാമെന്ന ഉറപ്പിന്‍മേല്‍ ഉപരോധം അവസാനിപ്പിച്ചു.

ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ബത്തേരിയിലെ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫിസ് ഉപരോധിച്ചത്. പുല്‍പ്പള്ളി റോഡില്‍ മൂന്നാം മൈല്‍ഭാഗത്ത് കാട്ടാന തകര്‍ത്ത് സ്ഥിരമായി ജനവാസകേന്ദ്രത്തില്‍ ഇറങ്ങി വിളകള്‍ നശിപ്പിച്ചിരുന്നു. ഇതിനുപരിഹാരം കാണണമെന്നാവശ്യപ്പെട്ടും കല്‍മതില്‍ പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു സമരം. തുടര്‍ന്ന് നേതാക്കളെത്തി വൈല്‍ഡ് ലൈഫ് വാര്‍ഡനുമായി നടത്തിയ ചര്‍ച്ചയില്‍ രണ്ടാഴ്ചക്കുള്ളില്‍ കല്‍മതില്‍ പുനര്‍നിര്‍മ്മിക്കാമെന്നും അതുവരെ ആര്‍ആര്‍ടിയുടെ പ്രത്യേക ശ്രദ്ധ ഇവിടെയുണ്ടാകുമെന്നും ഉറപ്പുനല്‍കി. കൂടാതെ സമര്‍ക്കാര്‍ ഉന്നയിച്ച കല്‍മതിലിനോട് ചേര്‍ന്ന കിടങ്ങ് സ്ഥാപിക്കാമെന്ന കാര്യവും പരിഗണിക്കാമെന്നും വാര്‍ഡന്‍ അറിയിച്ചതായും നേതാക്കള്‍ പറഞ്ഞു. തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സിപിഐഎം ബത്തേരി ഏരിയ സെക്രട്ടറി പി ആര്‍ ജയപ്രകാശ്, പി കെ രാമചന്ദ്രന്‍, ലിജോ ജോണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!