ഈസ്റ്റര്‍- വിഷു- ഇഫ്താര്‍ വിരുന്നും, കുടുംബ സംഗമവും

0

ചുള്ളിയോട് പ്രവാസി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഈസ്റ്റര്‍ വിഷു ഇഫ്താര്‍ വിരുന്നും, കുടുംബ സംഗമവും സംഘടിപ്പിച്ചു. എംഎല്‍എ
ഐ സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ചുള്ളിയോട് ടൗണിന് സമീപത്തുള്ള അഞ്ച് വാര്‍ഡുകളിലെ ആളുകള്‍, ജനപ്രതിനിധികള്‍, വാര്‍ഡ് മെമ്പര്‍മാര്‍,നെന്മേനി പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍, പോലീസ് തുടങ്ങി പ്രവാസി സംഘം കൂട്ടായ്മയിലെ മുഴുവന്‍ കുടുംബാംഗങ്ങളെയും കോര്‍ത്തിണക്കിയാണ് പരിപാടി സംഘടിപ്പിച്ചത് .

ചുള്ളിയോട് പ്രദേശത്തെ ആദ്യകാല പ്രവാസികളും പ്രായമുള്ളവരെയും ആദരിച്ചു. ആദരിക്കല്‍ ചടങ്ങില്‍ മുട്ടില്‍ യത്തീംഖാന സെക്രട്ടറി മുഹമ്മദ് ജമാല്‍ സാഹിബ് ഉദ്ഘാടനം ചെയ്തു.നാനൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. ഹമിദ് കൂരിയാടന്‍ അധ്യക്ഷനായിരുന്നു. അഫ്‌സല്‍ നിയാസ്, അമ്പലവയല്‍ സിഐ പഴനി ,ചുള്ളിയോട് എച്ച് ഐ മുത്തു, പഞ്ചായത്ത് പ്രസിഡണ്ട് ഷീല പുഞ്ചവയല്‍, സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!