ജില്ലയില്‍ പനി ബാധിതരുടെ എണ്ണം കൂടുന്നു :ഇതുവരെ 277 പേര്‍ക്ക് കൊവിഡ്
ജില്ലയില്‍ കൊവിഡ് ജാഗ്രത. വയനാട് മെഡിക്കല്‍ കോളേജില്‍ കൊവിഡ് വാര്‍ഡ് തുറന്നു. ജില്ലയില്‍ ഇതിനകം 277 ആളുകള്‍ കൊവിഡ് ബാധിതരായി. നിലവില്‍ 8 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുമാണ്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
രാജ്യത്ത് രണ്ടാം കൊവിഡ് വര്‍ദ്ധിച്ച് വരുന്നത് പോലെ ജില്ലയിലും കൊവിഡ് ബാധിതരുടെ എണ്ണം ഏറിവരികയാണ്. വര്‍ദ്ധനവ് ഭയപ്പെടേണ്ടതില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.രാജ്യത്ത് കൊവിഡ് പ്രതിരോധിക്കാന്‍ എടുത്ത മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളെല്ലാം തന്നെ ആരോഗ്യ വകുപ്പ് എടുത്ത് കഴിഞ്ഞിട്ടുണ്ട്.