ജില്ലയില്‍ വ്യാജ ബില്ലുപയോഗിച്ചു മത്സ്യത്തീറ്റ സബ്‌സിഡി തട്ടിയെടുത്ത ഫിഷറീസ് വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ വിഷറീസ് വകുപ്പിന്റെ വൈത്തിരി ഓഫീസിലേക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വൈത്തിരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രേതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.ഐഎന്‍സി വൈത്തിരി ഗ്രാമപഞ്ചായത് പ്രതിപക്ഷ നേതാവും മെമ്പറുമായ എന്‍.കെ ജ്യോതിഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.കെ വി ഫൈസല്‍ ,വത്സല സദാനന്ദന്‍ ,മൈക്കിള്‍ ചുണ്ടേല്‍ ,യൂസഫ് താളിപ്പുഴ ,ഷമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.