കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് ചിറക് വിരിക്കാന്‍ വര്‍ണ്ണക്കൂടാരമൊരുങ്ങുന്നു.

0

പ്രീ-പ്രൈമറി കുട്ടികളുടെ മാനസീക-ശാരീരിക ഉല്ലാസത്തിനുതകുന്ന വര്‍ണ്ണക്കൂടാരം പദ്ധതി എസ്എസ്‌കെയാണ് ജില്ലയില്‍ നടപ്പിലാക്കുന്നത്. ജില്ലയില്‍ വൈത്തിരി ഉപജില്ലയില്‍ 7ഉം, മാനന്തവാടിയില്‍ 8 ഉം, ബത്തേരി 11ഉം സ്‌കൂളുകളിലാണ് എസ്എസ്‌കെ വര്‍ണ്ണക്കൂടാരം പദ്ധതി നടപ്പിലാക്കുന്നത്. ’10 ലക്ഷം രൂപ ഉപയോഗിച്ചാണ് കുട്ടികളുടെ , പാര്‍ക്കുകള്‍ ഒരുക്കുന്നത്.കുട്ടികളുടെ പാര്‍ക്ക്, ചെറിയ കുളം,ഗുഹകള്‍, പാലം, വള്ളിക്കുടില്‍, പ്രൊജക്ടര്‍ ആന്റ് സൗണ്ട് സിസ്റ്റം, ലാപ്പ്ടോപ്പുകള്‍, കളിയുപകരണങ്ങള്‍, പെയിന്റിംഗ്സ്, പ്രതിമകളെല്ലാം വര്‍ണ്ണക്കൂടാരത്തില്‍ ഇടം പിടിക്കുന്നത്. പ0നത്തോടൊപ്പം കുട്ടികളുടെ മാനസിക ശാരീരിക ഉല്ലാസം കൂടിയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!