ബൈക്കപകടത്തില്‍ യുവാക്കള്‍ക്ക് പരിക്ക്
വെള്ളമുണ്ട എട്ടേനാലില്‍ ബൈക്ക് പോലീസ് ജീപ്പിലിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു. തരുവണ സ്വദേശികളായ നിയാസ് (20),ഫസല്‍ റഹ്‌മാന്‍ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11.30 നാണ് സംഭവം.വെള്ളമുണ്ട പോലീസിന്റെ നൈറ്റ് പട്രോളിംഗിനിടെ എതിരെ വന്ന ബൈക്ക് പോലീസ് ജീപ്പിലിടിക്കുകയായിരുന്നു.സാരമായി പരിക്കേറ്റ നിയാസിനെ വിദഗ്ധ പരിശോധനാര്‍ത്ഥം പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
നിസാര പരിക്കേറ്റ ഫസല്‍ റഹ്‌മാന്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സക്ക് ശേഷം നിരീക്ഷണത്തില്‍ തുടരുകയാണ്.