തിരുനാളിന് സമാപനമായി

0

കഴിഞ്ഞ ആറു ദിവസമായി നടന്നുവന്ന തേറ്റമല സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാളിന് സമാപനമായി. ജില്ലയിലെ പ്രമുഖ കത്തോലിക്കാ ദേവാലയമായ തേറ്റമല സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ 21നാണ് തുടക്കമായത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുനാള്‍ പ്രദക്ഷിണം വെള്ളമുണ്ട കുരിശടിയിലേക്ക് നടന്നു. തുടര്‍ന്ന് ഫാദര്‍ സുനില്‍ പാറക്കല്‍ തിരുനാള്‍ സന്ദേശം നല്‍കി. അവസാന ദിവസമായ ഇന്നു നടന്ന തിരുനാള്‍ റാസയ്ക്ക് ഫാദര്‍ ജോണ്‍ പൂച്ച കാട്ടില്‍, ഫാദര്‍ റിജോ മുട്ടത്തില്‍, ഫാദര്‍ അനീഷ് മാവേലി പുത്തന്‍പുര, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഫാദര്‍ റജി പോള്‍ വചനസന്ദേശം നല്‍കി. തുടര്‍ന്ന് സ്‌നേഹവിരുന്നും ഒരുക്കി.

Leave A Reply

Your email address will not be published.

error: Content is protected !!