കാട്ടുപന്നികളുടെ വിളയാട്ടം, കര്‍ഷകന് പതിനായിരങ്ങളുടെ നഷ്ടം. കുപ്പാടി വേങ്ങൂര്‍ കൈപ്പുള്ളി രാജന്‍ ഇറക്കിയ നേന്ത്രവാഴ കൃഷിയാണ് കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്. കാട്ടുപന്നിശല്യത്തിന് പരിഹാരമില്ലെങ്കില്‍ കൃഷി ഉപേക്ഷിക്കേണ്ടിവരുമെന്ന് കര്‍ഷകന്‍. 150-ാളം വാഴകള്‍ ഇതിനിടെ പന്നികള്‍ നശിപ്പിച്ചു.കൃഷിയിടത്തിനു ചുറ്റും പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഇതെല്ലാം മറികടന്നാണ് പന്നിക്കൂട്ടം കൃഷിയിടത്തില്‍ ഇറങ്ങുന്നത.്‌വായ്പയെടുത്തും കടംവാങ്ങിയും ഒരുവാഴയ്ക്ക് 250 രൂപവരെ ചിലവഴിച്ചാണ് രാജന്‍ നേന്ത്രവാഴ കൃഷിയിറക്കിയത്.
വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കര്‍ഷകന്‍ നേരിടുന്നത്. കാട്ടുപന്നിയടക്കമുള്ള വന്യമൃഗങ്ങളെ നിയന്ത്രിക്കാനായില്ലെങ്കില്‍ കര്‍ഷകരുടെ ജീവിതം വഴിമുട്ടുമെന്നും ഇതിന് പരിഹാരം കാണാന്‍ നടപടിസ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.