ഓവുചാല്‍ നിര്‍മ്മാണം അശാസ്ത്രീയമെന്ന് ആരോപണം

0

മലയോര ഹൈവേ റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി അഞ്ചാം മൈലില്‍ നിര്‍മ്മിക്കുന്ന ഓവുചാലിന്റെയും നടപ്പാതയുടെയും പ്രവര്‍ത്തികള്‍ക്കെതിരെ വ്യാപാരികളുടെയും നാട്ടുകാരുടെയും പ്രതിഷേധം.മുമ്പുണ്ടായിരുന്ന ഓവുചാലില്‍ നിന്നും ഉയരം കുറച്ച്പുതിയ ഓവുചാല്‍ നിര്‍ മ്മിക്കുന്നത് കാരണം കാലവര്‍ഷത്തില്‍ റോഡിലൂടെ ഒഴുകുന്ന വെള്ളവും മറ്റും കടകളിലേക്ക് ഒഴുകിയെത്തുമെന്നാണ് പരാതി.പലയിടങ്ങളില്‍ നിന്നും ഉറവകളായെത്തുന്ന വെള്ളം ഒഴുകി പോവാതെ കെട്ടി നില്‍ക്കുന്നത് കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ട്ടിക്കും. പ്രതിഷേധത്തെ തുടര്‍ന്ന് പ്രവര്‍ത്തികള്‍ ഇപ്പോള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!