വടക്കനാട് വീണ്ടും ഭീതിയില്‍ കൊമ്പന്‍ തിരിച്ചെത്തി

0

ബത്തേരി: വടക്കനാട് പ്രദേശത്തെ കര്‍ഷക ജനതയുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിച്ച കൊമ്പന്‍ തിരികെ വടക്കനാട്ട് എത്തി. കഴിഞ്ഞ ഏഴു മാസമായി ബന്ദിപ്പൂര്‍, മുതുമല വനങ്ങളില്‍ തമ്പടിച്ചിരുന്ന കൊമ്പന്‍ കഴിഞ്ഞ ദിവസമാണ് വീണ്ടും വടക്കനാട് വനമേഖലയില്‍ എത്തിയത്. അതേ സമയം കൊമ്പനെ മയക്കുവെടി വെച്ചു പിടികൂടി കൂട്ടിലടക്കണമെന്ന വനംവകുപ്പിന്റെ ഉത്തരവുള്ളതിനാല്‍ കൊമ്പനെ പിടികൂടാനുള്ള തീവ്ര ശ്രമവും വനംവകുപ്പ് ആരംഭിച്ചു.

വടക്കനാട് പ്രദേശത്തെ കര്‍ഷകജനതയുടെ സൈ്വര്യജീവിതത്തിന് ഭീഷണിയായതിനെ തുടര്‍ന്ന് മയക്കുവെടിവച്ചു പിടികൂടി പന്തിയിലാക്കണമെന്ന് വനംവകുപ്പ് ഉത്തരവിട്ട വടക്കനാട് കൊമ്പനാണ് വീണ്ടും വടക്കനാട് മേഖലയില്‍ എത്തിയിരിക്കുന്നത്.ഇക്കഴിഞ്ഞ മെയ് 30ന് മുത്തങ്ങ പൊന്‍കുഴി ഭാഗത്ത് നായ്ക്കകോളനിയില്‍ വിരുന്നെത്തിയ മഹേഷെന്ന വിദ്യാര്‍ത്ഥിയെ വടക്കനാട് കൊമ്പന്‍ കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇതിനെതിരെയും, വടക്കനാട് കര്‍ഷക ജനതയുടെയും വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് കൊമ്പനെ മയ്ക്കുവെടിവച്ച് പിടികൂടി കൂട്ടിലടക്കാന്‍ ഉത്തരവാകുകയായിരുന്നു. എന്നാല്‍ ഇതിനുശേഷം കുറിച്യാട്, മുത്തങ്ങ, ബത്തേരി വനമേഖലകള്‍ വി്ട്ട കൊമ്പന്‍ അതിര്‍ത്തി വനമേഖലയായ ബന്ദിപ്പൂര്,മുതമല കാട്ടില്‍ തമ്പടിച്ചു. ഐ.ഡി കോളര്‍ ഘടിപ്പിച്ചതിനാല്‍ കൊമ്പന്റെ നീക്കം വനംവകുപ്പ് നിരീക്ഷിക്കുന്നുമുണ്ടായിരുന്നു. ഇതിനിടെയാണ് ഏഴു മാസത്തിനുശേഷം കൊമ്പന്‍ കഴിഞ്ഞ ദിവസം രാത്രിയോടെ കുറിച്യാട് റെയിഞ്ചില്‍പെടുന്ന വടക്കനാട് അ്മ്പതേക്കര്‍ വനമേഖലയില്‍ തിരിച്ചെത്തിയത്. ഇതറിഞ്ഞ വനംവകുപ്പ് കൊമ്പന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് പിടികൂടാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. മുത്തങ്ങയില്‍ കൊമ്പനായി തയ്യാറാക്കിയ കൂടിന്റെ അറ്റകുറ്റപ്പണികള്‍ കൂടി കഴിഞ്ഞാല്‍ കൊമ്പനെ മയക്കുവെടി വെച്ചു പിടികൂടുമെന്നാണ് അറിയുന്നത്. കൃഷിയിടങ്ങളില്‍ ഇറങ്ങിയാല്‍ ഓടിക്കുന്നതിനുള്ള നീക്കവുമാണ് വനംവകുപ്പ് നടത്തുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!