സുരക്ഷ ജീവനക്കാരന് സുരക്ഷ ഒരുക്കാന്‍ നാടൊരുമിക്കുന്നു

0

ജോലിക്കിടെ തീപ്പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന സുരക്ഷ ജീവനക്കാരനെ രക്ഷിക്കാന്‍ നാടൊരുമിക്കുന്നു. വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ സുരക്ഷ ജീവനക്കാരനായ സൂര്യയുടെ ചികിത്സക്കു വേണ്ടിയാണ് നാടൊരുമിക്കുന്നത്. മാര്‍ച്ച് 12നാണ് പൊള്ളല്‍ ഏല്‍ക്കുന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന സൂര്യക്ക് ഇനി ഉദാരമതികളുടെ സഹായമാണ് ആവശ്യമെന്ന് ചികിത്സാ കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.ഇത്രയും നാളെത്തെ ചികിത്സ ചിലവ് ദേവസ്വം ആണ് വഹിച്ചിരുന്നത്. എന്നാല്‍ ദേവസ്വത്തിന് താങ്ങാന്‍ പറ്റുന്നതിലുമപ്പുറത്തേക്ക് ചിലവ് വന്നതോടെ നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സാകമ്മിറ്റി രൂപീകരിച്ച് ധനസമാഹരണം ആരംഭിച്ചിരിക്കുകയാണ്. ഏകദേശം ഇരുപത് ലക്ഷത്തോളം രൂപ ചിലവ് വരും

 

മാനന്തവാടി ഇന്ത്യന്‍ ബാങ്ക്
ഐ.എഫ്.സി IDIBOOO-M391
അക്കൗണ്ട് നമ്പര്‍ 7473 2009 98
ഗൂഗിള്‍ പേ 9946936408

ചികിത്സ സഹായ കമ്മിറ്റി ഭാരവാഹികളായ കെ.സി.സുനില്‍കുമാര്‍, പി.വി.സുരേന്ദ്രന്‍, അശോകന്‍ ഒഴക്കോടി ജീവനക്കാരുടെ പ്രതിനിധി പി.സജന തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!