ഓണ്‍ലൈന്‍ പടക്കങ്ങള്‍ ജില്ലയിലേക്കും: പ്രതീക്ഷയറ്റ് പടക്ക വിപണി 

0

ഓണ്‍ലൈന്‍ പടക്ക വില്‍പ്പന ജില്ലയില്‍ സജീവമായതോടെ ആശങ്കയിലാണ് ജില്ലയിലെ പടക്ക വ്യാപാരികള്‍.ലോണെടുത്തും, താലിമാല പണയം വെച്ചും സീസണ്‍ കച്ചവടം മാത്രമുള്ള പടക്ക വിപണി ഇന്ന് പ്രതീക്ഷയറ്റ നിലയിലാണ്.പടക്കങ്ങളുടെ കേന്ദ്രമായ ശിവകാശിയില്‍ നിന്നാണ് ഓണ്‍ലൈന്‍ വഴി ജില്ലയിലേക്ക് പടക്കങ്ങള്‍ എത്തുന്നത്.

യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ തുണി ഉള്‍പ്പെടെയുള്ള പാര്‍സലുകള്‍ക്കൊപ്പമാണ് പടക്കങ്ങളും എത്തുന്നത്.3500ക്ക് രൂപക്ക് മുകളില്‍ പടക്കം ബുക്ക് ചെയ്യുന്നവര്‍ക്കാണ് വന്‍കിട പടക്ക കമ്പിനികള്‍ നിലവില്‍ പടക്കങ്ങള്‍ വീടുകളിലേക്ക് എത്തിച്ചു നല്‍കുന്നത്. വിലക്കുറവും, ആകര്‍ഷകങ്ങളായ ഓഫറുകളും നല്‍കിയാണ് കമ്പനികള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. ലൈന്‍സില്ലാതെ വന്‍ തോതില്‍ പടക്കങ്ങള്‍ ശേഖരിക്കാനുള്ള സാഹചര്യം ഇതുമൂലമുണ്ടാകും.സാധാരണ ഗതിയില്‍ പോലീസ്, ഫയര്‍, വില്ലേജ്, താലൂക്ക് ഓഫീസ് കടമ്പകളും കര്‍ശന സുരക്ഷാ പരിശോധനകളും കടന്നാണ് പടക്ക വിപണന ശാലകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത്.

എന്നാല്‍ ഇത്തരം കടമ്പകള്‍ കടക്കാത്തെ ഓണ്‍ലൈന്‍ വഴി പടക്കങ്ങള്‍ എത്തുന്നത് അനധികൃത വില്‍പ്പനക്ക് കളമൊരുക്കുന്നതൊടൊപ്പം അപകട സാധ്യതയും ഉയര്‍ത്തുകയാണ് .സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ പടക്കങ്ങള്‍ എത്തിയത് പോലീസ് പിടികൂടിയിരുന്നു.
സാധാരണ ഗതിയില്‍ ജില്ലയിലേക്ക് പടക്കങ്ങള്‍ എത്തുന്നത് പ്രത്യേകം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച വാഹനത്തിലാണ്.വയനാട് ജില്ലയില്‍ മാത്രം 30 ലധികം ലൈസന്‍സുള്ള പടക്ക വിപണന ശാലകള്‍ ഉണ്ട്. സീസണ്‍ അടുക്കുമ്പോള്‍ പടക്ക കച്ചവട മേഖലയില്‍ ധാരാളം ചെറുപ്പക്കാര്‍ക്ക് താത്ക്കാലികമായെങ്കിലും തൊഴില്‍ ലഭിക്കാറുമുണ്ട്. ഓണ്‍ലൈന്‍ പടക്കങ്ങള്‍ വന്‍തോതില്‍ ജില്ലയില്‍ എത്തുന്നത് ചെറുകിട പടക്ക കച്ചവടക്കാരെയാണ് സാരമായി ബാധിക്കുന്നത്.സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ എത്തുന്ന ഇത്തരം ഓണ്‍ലൈന്‍ പടക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് പടക്ക വ്യാപാരികളുടെ സംഘടനയായ എഫ്ഡി എ ആവശ്യപ്പെടുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!