ഇഫ്താര്‍ സംഗമങ്ങള്‍ മത സൗഹാര്‍ദ്ദത്തിന്റെ വേദികളാണെ ന്ന് :മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍
ജാതിമത ചിന്തകള്‍ക്കതീതമായി എല്ലാവരെയും ഒരുമിച്ച് കൂട്ടികൊണ്ട് നടത്തപ്പെടുന്ന ഇഫ്താര്‍ സംഗമങ്ങള്‍ മത സൗഹാര്‍ദ്ദത്തിന്റെ വേദികളാണെ
ന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ മാനന്തവാടിയില്‍ ഒരുക്കിയ ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹംഅനീഷ് ബി.നായര്‍ അധ്യക്ഷനായിരുന്നു.ഇഫ്താറുകള്‍ നടത്തുന്നതിനോടൊപ്പം തന്നെ ഏറെ ദുരിതമനുഭവിക്കുന്ന താഴെ തട്ടിലുള്ള ജനവിഭാഗങ്ങളെ ഉയര്‍ത്തി കൊണ്ട് വരുവാനും നമ്മുക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി ,സ്റ്റാന്റിംങ്ങ്കമ്മറ്റി ചെയര്‍മാന്‍ പി.വി.എസ്.മൂസ്സ, കൗണ്‍സിലര്‍മാരായ പി.വി. ജോര്‍ജ്, പി.ഷംസുദ്ദീന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംങ്ങ്കമ്മറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, കെ.എച്ച്.ആര്‍.എ നേതാക്കളായ അബ്ദുള്‍ ഗഫൂര്‍ സാഗര്‍, ബിജു മന്ന,മുസ്ലിം ലീഗ് പ്രസിഡണ്ട് സി.പി.മൊയ്തു ഹാജി, ജന സിക്രട്ടറി അസീസ് കോറോം,സി.പി.ഐ. ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, പി.വി.സഹദേവന്‍, കടവത്ത് മുഹമ്മദ്, സി.കുഞ്ഞബ്ദുള്ള, അഡ്വ: അബ്ദുല്‍ റഷീദ് പടയന്‍, എം.റെജീഷ്, കെ.ഉസ്മാന്‍ ,പി.ടി.ബിജു, പഞ്ചാര മുഹമ്മദ്, പി.സുബൈര്‍, മുഹമ്മദ് അസ്ലം, പി.ആര്‍.ഉണ്ണികൃഷ്ണന്‍, സഹീര്‍ റോളക്‌സ്, റയീസ് ബിസ്മില്ല, റഫീഖ് വിന്നേഴ്‌സ്, തുടങ്ങിയവര്‍ പങ്കെടുത്തു.