മാനന്തവാടി ഡിവൈഎസ്പിയായി പി.എല്‍ ഷൈജു ചുമതലയേറ്റു
മാനന്തവാടി പോലിസ് സബ് ഡിവിഷന്‍ ഡിവൈഎസ്പിയായി പി എല്‍ ഷൈജു ചുമതലയേറ്റു. മൂന്ന് വര്‍ഷം മാനന്തവാടി ഡിവൈഎസ്പിയായിരുന്ന എപി ചന്ദ്രന്‍ കോഴിക്കോട് വിജിലന്‍സിലേക്ക് സ്ഥലം മാറി പോയ ഒഴിവിലേക്കാണ് ഷൈജുവിനെ നിയമിച്ചത്. പുല്‍പ്പള്ളി സ്വദേശിയായ ഷൈജു കല്‍പ്പറ്റ പോലിസ് ഇന്‍സ്‌പെക്ടറായി സേവനം ചെയ്ത് വരികെയാണ് ഡിവൈഎസ്പി യായി സ്ഥാനകയറ്റത്തോടെ മാനന്തവാടിയിലേക്ക് സ്ഥാലമാറ്റം കിട്ടിയത്. മുന്‍പ് മാനന്തവാടിയില്‍ പോലീസ് ഇന്‍സ്‌പെക്ടറായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.