ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു
തിരുനെല്ലി തോല്‍പ്പെട്ടിയില്‍ രണ്ടാം ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു. തോല്‍പ്പെട്ടി ആളൂര്‍ കോളനിയിലെ ശാന്ത (45)ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ശാന്തയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രണ്ടാം ഭര്‍ത്താവ് രാധാകൃഷ്ണന്‍ ഒളിവിലാണ്. രാത്രിയില്‍ വെട്ടേറ്റ ശാന്ത ചോര വാര്‍ന്ന് റോഡരികില്‍ കിടക്കുന്നത് കണ്ട നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. ഉത്സവ സ്ഥലത്തുണ്ടായിരുന്ന പോലീസും ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് ശാന്തയെ വയനാട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. മുറിവ് ഗുരതരമായതിനാല്‍ ശാന്തയെ വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.