സോഷ്യല്‍ മീഡിയ വഴി യുവതികളുമായി സൗഹൃദം സ്ഥാപിച്ച് ചൂഷണം: പ്രതി പിടിയില്‍

0

സോഷ്യല്‍ മീഡിയ വഴി യുവതികളുമായി സൗഹൃദം സ്ഥാപിച്ച് ലൈംഗിക ചൂഷണത്തിനുശേഷം ആഭരണങ്ങളും മോബൈല്‍ ഫോണും കവര്‍ന്ന് കടന്നു കളയുന്ന തരുവണ വൈശ്യന്‍ വീട്ടില്‍ മുക്താ കൊടുവള്ളിയില്‍ പോലീസ് പിടിയില്‍. കൊടുവള്ളിയില്‍ യുവതിയെ കബളിപ്പിച്ച് ഒരു പവന്‍ കൈക്കലാക്കിയ കേസിലാണ് പ്രതി പിടിയിലായത്.വയനാട്ടിലും,പാലക്കാട്ടും മലപ്പുറത്തും സമാന രീതിയില്‍ ഇയാള്‍ കവര്‍ച്ച നടത്തിയിട്ടുണ്ട്.കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതിയെ താമരശ്ശേരി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 

സോഷ്യല്‍ മീഡിയ വഴി യുവതികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ലഹരി വസ്തുക്കളുടെ വില്പനയ്ക്ക് ഉപയോഗിക്കുകയും അവരുടെ മൊബൈല്‍ ഫോണുകള്‍ സ്വര്‍ണാഭരണങ്ങള്‍ മുതലായവ കവര്‍ന്നെടുക്കലുമാണ് പ്രതിയുടെ രീതി.ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും ഇരയായ നിരവധി പെണ്‍കുട്ടികളുടെ വിവരങ്ങള്‍ ആണ് പോലിസിന് ലഭ്യമായത് . കൊടുവള്ളി പൊലീസ് ഇന്‍സ്‌പെക്ടര്‍പി ചന്ദ്രമോഹന്‍ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത് . എസ്‌ഐമാരായ അനൂപ് അരീക്കര ,ബേബി ജോര്‍ജ് സീനിയര്‍ സിപിഒ മാരായ ലിനീഷ്, ഷെഫീഖ്, ഡ്രൈവര്‍ ജനീഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. മുമ്പ്പല സ്റ്റേഷനുകളിലും ഇയാള്‍ പിടിയിലായിട്ടുണ്ടെങ്കിലും തട്ടിപ്പിനിരയായവര്‍ പരാതി നല്‍കാത്തതിനാല്‍ രക്ഷപ്പെടുകയായിരുന്നു. തരുവണ ഭാഗത്ത് നടത്തിയ കളവു കേസുകള്‍ ഉള്‍പ്പെടെ, ജില്ലയില്‍ യുവതിയോട് സൗഹൃദം സ്ഥാപിച്ച് നാലര പവന്റെ മാല കൈക്കലാക്കിയ കേസ് വരെ വിവിധ പോലിസ് സ്റ്റേഷനുകളില്‍ ഉണ്ടെങ്കിലും പലരും പരാതി പിന്‍വലിച്ചതിനാല്‍ പ്രതി രക്ഷപ്പെടുകയായിരുന്നു. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതോടെ നിരവധി കേസുകള്‍ പല ജില്ലകളിലായി പുറത്തു വരുമെന്നാണ് പോലീസ് കരുതുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!