നഗരസഭയിലെ എല്ലാ വീടുകളും സ്ഥാപനങ്ങളും ഹരിതകര്‍മ്മ സേനയ്ക്ക് അജൈവ മാലിന്യങ്ങള്‍ കൈമാറണമെന്ന കര്‍ശന നിര്‍ദേശവുമായി നഗരസഭ. ബ്രഹ്‌മപുരം പ്ലാന്റിലെ മാലിന്യങ്ങള്‍ കത്തിയ പശ്ചാത്തലത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നഗരസഭയുടെ പ്രവര്‍ത്തനങ്ങളോട് സഹകരിക്കണമെന്നും ചെയര്‍മാന്‍.വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍നിന്നും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നത് കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കൗണ്‍സിലര്‍മാരും വാര്‍ഡ് സാനിറ്റേഷന്‍ അംഗങ്ങളും വീടുകളില്‍ സന്ദര്‍ശനം നടത്തും. ഓരോ വാര്‍ഡുകളിലെയും മാലിന്യം സംസ്‌കരണം സംബന്ധിച്ചും, അജൈവിമാലിന്യങ്ങള്‍ ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറാത്ത വീടുകളെ ഉള്‍ക്കൊള്ളിച്ചും പ്രത്യേക പദ്ധതികള്‍ തയ്യാറാക്കും. ഹരിതകര്‍മ്മസേനയ്ക്ക് മാലിന്യങ്ങള്‍ കൈമാറാത്ത വീടുകള്‍ പ്രത്യേകമായി നിരീക്ഷിക്കുകയും മാലിന്യങ്ങള്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുകയോ കത്തിക്കുകയോ ചെയ്യുന്ന വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പിഴഅടക്കമുള്ള നടപടികള്‍ സ്വീകരിക്കാനുമാണ് തീരുമാനം.കൂടാതെ മാലിന്യം സംസ്‌കരിക്കേണ്ട രീതികള്‍ മനസ്സിലാക്കുന്നതിനായി നഗരസഭ പ്രദേശത്തെ വീടുകളില്‍ കുടുംബശ്രീ റിസോഴ്സ് പേഴ്സമാര്‍ സര്‍വ്വേ നടത്താനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ വീടുകളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതായി ബയോബിന്‍ ബൊക്കേഷി ബക്കറ്റ്, ബയോഗ്യാസ് പ്ലാന്റ് എന്നിവ നല്‍കിവരുന്നുണ്ട്. കാടുപിടിച്ചു കിടക്കുന്ന പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കുകയും മാലിന്യങ്ങള്‍ കൂടിക്കിടക്കു സ്ഥലങ്ങള്‍ കണ്ടെത്തി വൃത്തിയാക്കി പൂന്തോട്ടം നിര്‍മ്മാണം പച്ചക്കറി കൃഷി എന്നിവ നടപ്പിലാക്കാനുമാണ് തീരുമാനം.