പാടശേഖരങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് മരുന്നും വളവും തളിച്ചു

0

നൂല്‍പ്പുഴ പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് മരുന്നും വളവും തളിക്കുന്ന പദ്ധതിക്ക് തുടക്കമായി. അമ്പലവയല്‍ കാര്‍ഷിക വിജ്ഞാന കേന്ദ്രവും നൂല്‍പ്പുഴ കൃഷിഭവനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പുത്തന്‍കുന്ന് പാടശേഖരത്തിലെ തീണൂര്‍ വയലില്‍ പദ്ധതിയുടെ ഉദ്ഘാടനം നൂല്‍പ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍ എ ഉസ്മാന്‍ നിര്‍വ്വഹിച്ചു. മെമ്പര്‍മാരായ എം എ ദിനേശന്‍, സുമ ഭാസ്‌കരന്‍, എഡിഎ രാവുണ്ണി, കൃഷിഓഫീസര്‍ മറിയുമ്മ എന്നിവര്‍ സംബന്ധിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!