തേനീച്ചക്കൂടുകള്‍ വിതരണം ചെയ്തു
ഖാദി ഗ്രാമ വ്യവസായ പരിപാടികളുടെ ഭാഗമായി ഹണി മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നിന്ന് തെരഞ്ഞെടുത്ത 30ഓളം എസ്‌സി എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തേനീച്ചക്കൂടുകള്‍വിതരണം ചെയ്തു. എംഎല്‍എ ഓആര്‍ കേളു ഉദ്ഘാടനം ചെയ്തു.തവിഞ്ഞാല്‍ പഞ്ചായത്തിലെ പേര്യ 35ല്‍ വച്ച് നിര്‍വഹിച്ചു. പഞ്ചായത്തിലെ കണ്ണോത്തുമല, പേര്യ എന്നിവിടങ്ങളില്‍ തേനീച്ചകളെയും പത്തോളം പെട്ടികളുമാണ് ഒരാള്‍ക്ക് നല്‍കുന്നത്. പരിശീലനം നേടിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.
രണ്ട് ബാച്ചുകളിലായാണ് എസ്‌സി എസ്ടി സംരംഭകര്‍ക്ക് പരിശീലനം നല്‍കിയത്. ഇവര്‍ക്ക് ഗ്രൂപ്പ് സംരംഭത്തിലൂടെ സര്‍ക്കാരിന്റെ ആനുകൂല്യങ്ങളും ലഭ്യമാകും.കെവി.ഐസിയുടെ കേരള പദ്ധതി പ്രകാരം 710 ഗുണഭോക്താക്കള്‍ക്ക് 7100 തേനീച്ച, പെട്ടികള്‍, എന്നിവ ഇതിനോടകം നല്‍കി കഴിഞ്ഞു. പരിശീലനം നേടിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു, കെവി.ഐസി ഡെപ്യൂട്ടി സിഇഒ ആര്‍എസ് പാന്‍ഡെ , എന്നിവരുടെ സാന്നിധ്യത്തില്‍ 300 ഓളം തേനീച്ച പെട്ടികള്‍ ചടങ്ങില്‍ വിതരണം ചെയ്തു. കെവി.ഐസി ഡെപ്യൂട്ടി ഡയറക്ടര്‍ സിജി ആണ്ടവര്‍, പഞ്ചായത്ത് പ്രസിഡണ്ട് എല്‍സി ജോയ്, വാര്‍ഡ് മെമ്പര്‍ ആനി ബസന്റ്, പേരിയ സെക്ഷന്‍ ഫോറസ്റ്റ്ര്‍ കെവി രാജന്‍, കെവി.ഐസി അസിസ്റ്റന്റ് ഡയറക്ടര്‍ പി സഞ്ജീവ്, തുടങ്ങിയവര്‍ സംസാരിച്ചു.