വടക്കനാട് കൊമ്പനൊപ്പം ഉണ്ടായിരുന്ന മുട്ടികൊമ്പന്റെ താണ്ഡവത്തില്‍ സൈര്യജീവിതം നഷ്ടമായിരിക്കുകയാണ് നൂല്‍പ്പുഴ പഞ്ചായത്തിലെ വടക്കനാട്, കരിപ്പൂര്‍,വള്ളുവാടി മേഖലയിലെ ജനങ്ങള്‍ക്ക്.ദിനംപ്രതി എത്തുന്ന കാട്ടാന പ്രദേശത്ത് വ്യാപക നഷ്ടമാണ് വരുത്തുന്നത്.കഴിഞ്ഞദിവസം വള്ളുവാടി പ്രദേശത്ത് ഇറങ്ങിയ കാട്ടാന തെങ്ങ്,വാഴ,കവുങ്ങ്,കാപ്പി,കുരുമുളക് തൈകള്‍ നശിപ്പിച്ചു.രാത്രി ഏഴുമണിയോടെ ഇറങ്ങിയ കൊമ്പന്‍ പുലര്‍ച്ചെ ഏഴുമണിയോടെയാണ് തിരികെ കാട്ടിലേക്ക് കയറിയത്.കൃഷിയിടത്തിലിറങ്ങുന്ന മുട്ടികൊമ്പനെ ഓടിച്ചാലും വയറുനിറയാതെ ഇവന്‍ കൃഷിയിടത്തില്‍ നിന്നുകയറിപോകില്ല.ഓടിക്കാന്‍ വരുന്നവര്‍ക്കുനേരെ തിരിയുന്ന സംഭവമുണ്ട്.വനാതിര്‍ത്തിയില്‍ സ്ഥാപിച്ച ആനപ്രതിരോധ കിടങ്ങ് മറികടന്നാണ് മുട്ടികൊമ്പന്‍ കൃഷിയിടത്തില്‍ എത്തുന്നത്.അതിനാല്‍ റെയില്‍ഫെന്‍സിങ് സ്ഥാപിച്ച് പരിഹാരം കാണണമെന്നുമാണ് ആവശ്യം.