പല തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന സ്ഥാപനത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് സ്‌കൂള്‍ അധികൃതരും നാട്ടുകാരും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് വെളളിയാഴ്ച തുടക്കമാകും.തുടക്കകാലത്ത് അമ്പലവയല്‍ പോലീസ് സ്റ്റേഷന് സമീപത്തെ ജീര്‍ണിച്ച കെട്ടിടത്തിലും പിന്നീട് മ്യൂസിയത്തിനടുത്തുളള നീസണ്‍ ഹട്ടിലും പ്രവര്‍ത്തിച്ച സ്‌കൂളിന് ഇന്ന് ബഹുനിലക്കെട്ടിടങ്ങളും ആധുനിക സംവിധാനങ്ങളും സ്വന്തമായുണ്ട്. ആഘോഷങ്ങളുടെ ഉദ്ഘാടനം വെളളിയാഴ്ച സിനിമാതാരം ശിവപാര്‍വ്വതി നിര്‍വഹിക്കും.
1948ല്‍ ഡിസംബര്‍ മൂന്നിന് പ്രൈമറി വിദ്യാലമായി ആരംഭിച്ച അമ്പലവയലിലെ സര്‍ക്കാര്‍ വിദ്യാലയം 75 ആണ്ട് പൂര്‍ത്തിയാക്കിയതിന്റെ നിറവിലാണിപ്പോള്‍. 40 കുട്ടികളുമായി ആരംഭിച്ച വിദ്യാലയം പലതലമുറകള്‍ക്ക് അക്ഷരമധുരം പകര്‍ന്നുനല്‍കി ഇന്നും തിളങ്ങിനില്‍ക്കുന്നു. തുടക്കകാലത്ത് അമ്പലവയല്‍ പോലീസ് സ്റ്റേഷന് സമീപത്തെ ജീര്‍ണിച്ച കെട്ടിടത്തിലും പിന്നീട് മ്യൂസിയത്തിനടുത്തുളള നീസണ്‍ ഹട്ടിലും പ്രവര്‍ത്തിച്ച സ്‌കൂളിന് ഇന്ന് ബഹുനിലക്കെട്ടിടങ്ങളും ആധുനിക സംവിധാനങ്ങളും സ്വന്തമായുണ്ട്. സാമൂഹിക സാംസ്‌ക്കാരിക രാഷ്ട്രീയ തലങ്ങളിലേക്ക് എണ്ണിയാലൊടുങ്ങാത്ത വ്യക്തിത്വങ്ങളെ സമ്മാനിച്ച വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി നാട് ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ്.
. ഇന്റര്‍ലോക്ക് വിരിച്ച മുറ്റം ജില്ലാ പഞ്ചായത്തംഗം സുരേഷ് താളൂരും സ്റ്റേജിന്റെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് എ. രഘുവം നിര്‍വഹിക്കും. വിരമിക്കുന്ന അധ്യാപകന്‍ സി.എം. അബ്ദുള്‍ സലാമിനെ അമ്പലവയല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത് ആദരിക്കും. ആഘോഷങ്ങളുടെ ഭാഗമായി വിളംബര റാലി, വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, വൈകിട്ട് മൂന്നുമണിക്ക് മാനന്തവാടി രാഗതരംഗ് ഓര്‍ക്കസ്ട്രയുടെ ഗാനമേള എന്നിവ അരങ്ങേറും.