മാനന്തവാടി നഗരസഭ ബജറ്റ് അവതരിപ്പിച്ചു

0

ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും കുടിവെള്ളത്തിനും ഗതാഗതത്തിനും മുന്‍ഗണന നല്‍കി മാനന്തവാടി നഗരസഭ ബജറ്റ്.പുതിയ നഗരസഭ സമുച്ചയത്തിനും ബജറ്റില്‍ തുക വകയിരുത്തി. നൂറ് കോടി 27 ലക്ഷത്തി 90100 രൂപ വരവും 99 കോടി 43 ലക്ഷത്തി 86617 ചിലവും 8403483 രൂപ മിച്ചവും കണക്കാക്കുന്ന ബജറ്റാണ് വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അവതരിപ്പിച്ചത്. അതെ സമയം ബജറ്റ് സാങ്കല്‍പ്പികം മാത്രമെന്ന് പ്രതിപക്ഷമായ എല്‍.ഡി.എഫ്.

 

ആരോഗ്യ മേഖലകള്‍ക്കുള്‍പ്പെടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കിയുള്ള ബജറ്റാണ് വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അവതരിപ്പിച്ചത്. ശുദ്ധജല സമൃദ്ധമായ നഗരസഭ എന്ന ലക്ഷ്യം കൈവരിക്കാന്‍ ‘ ജലസമൃദ്ധി’ എന്ന പദ്ധതി നടപ്പാക്കുന്നതിനായി 5 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. നഗരസഭയ്ക്ക് പുതിയ കെട്ടിട സമുച്ചയം. പൊതു ശൗചാലയങ്ങള്‍, താഴയങ്ങാടിയില്‍ മുനിസിപ്പല്‍ ബസ്സ് സ്റ്റാന്റ് നിര്‍മ്മാണം. മേഖല ഓഫീസുകള്‍, കാര്‍ഷിക ക്ഷീര മേഖല, നെല്‍കൃഷി പ്രോത്സാഹനം. ഗതാഗത സൗകര്യമൊരുക്കല്‍ തുടങ്ങിയ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ബജറ്റ് അവതരിപ്പിച്ചത് .നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷമാരായ ലേഖാ രാജീവന്‍, ഫാത്തിമ ടീച്ചര്‍, പി.വി.എസ് മൂസ, അഡ്വ. സിന്ധു സെബാസ്റ്റ്യന്‍, വിപിന്‍ വേണുഗോപാല്‍, കൗണ്‍സിലര്‍മാരായ പി.വി.ജോര്‍ജ്, അബ്ദുള്‍ ആസിഫ് തുടങ്ങിയവര്‍ സംസാരിച്ചു. അതെ സമയം ബജറ്റ് സാങ്കല്‍പ്പികം മാത്രമെന്ന് എല്‍.ഡി.എഫ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ അബ്ദുള്‍ ആസിഫ് കുറ്റപ്പെടുത്തി.

 

Leave A Reply

Your email address will not be published.

error: Content is protected !!