ഗ്യാസ് ക്രിമിറ്റേറിയം നിര്‍മ്മാണ പ്രവര്‍ത്തികള്‍ അന്തിമഘട്ടത്തില്‍

0

ഗ്യാസ് ക്രിമിറ്റേറിയം നിര്‍മ്മാണ പ്രവര്‍ത്തികള്‍ അന്തിമഘട്ടത്തില്‍. മാനന്തവാടി നഗരസഭയാണ് ചൂട്ടക്കടവില്‍ ആധുനിക രീതിയിലുള്ള ക്രിമിറ്റോറിയം നിര്‍മ്മിക്കുന്നത്.നിലവില്‍ ജില്ലയില്‍ തിരുനെല്ലി പഞ്ചായത്തില്‍ മാത്രമാണ് ക്രിമിറ്റോറിയമുള്ളത്. ഇതില്‍ ബര്‍ണര്‍ സംവിധാനം മാത്രമാണ് ഓട്ടോമാറ്റിക് ആയി ഉള്ളതെങ്കില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്ന ക്രിമിറ്റോറിയം മുഴുവനായും ഓട്ടോമാറ്റിക് സംവിധാനത്തിലുള്ള ആധുനികമായ രീതിയിലുള്ളതാണ്. ഒന്നര കോടിയോളം രൂപ ചെലവിട്ടാണ് പ്രവര്‍ത്തികള്‍ നടത്തിയിട്ടുള്ളത് .

ഉറ്റവരും, ഉടയവരും മരണമടയുമ്പോള്‍ സംസ്‌ക്കാരം നടത്താന്‍ പോലും ഒരു തുണ്ടി ഭൂമി ഇല്ലാതെ നിര്‍ധനരായ നിരവധി ആളുകളാണ് സമൂഹത്തിലുള്ളത്.ഇവരുടെ വേദനകള്‍ക്ക് പരിഹാരമായാണ് നഗരസഭ ഇത്തരത്തിലൊരു പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്.ഏപ്രില്‍ അവസാന വാരത്തോടെ ക്രിമിറ്റോറിയം പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!