കിസാന്‍ സഭയുടെ ജില്ലാ വാഹന പ്രചാരണ ജാഥയ്ക്ക് തുടക്കം

0

രൂക്ഷമായ വന്യമൃഗ ശല്യത്തിന് നടപടി വേണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 31ന് കിസാന്‍സഭയുടെ നേതൃത്വത്തില്‍ ഡല്‍ഹി പാര്‍ലമെന്റിലേക്ക് നടത്തുന്ന മാര്‍ച്ചിന് മുന്നോടിയായി കിസാന്‍ സഭയുടെ ജില്ലാ വാഹന പ്രചാരണ ജാഥയ്ക്ക് പുതുശ്ശേരിയില്‍ തുടക്കമായി.

ജാഥവയനാട്ടിലെ ഭുരിപക്ഷം പ്രദേശങ്ങളിലും രുക്ഷമായ വന്യമൃഗശല്യം കാരണം ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണന്നും ഇത് പരിഹരിക്കുന്നതിന് വനം വകുപ്പ് എന്ത് നടപടിയെടുത്തുവെന്നും ജനങ്ങളോട് മറുപടി പറയണം’ കടുവയുടെയും കാട്ടാന, കാട്ടുപന്നി എന്നിവയുടെ അക്രമത്തില്‍ വയനാട്ടില്‍ ദിനം പ്രതി മനുഷ്യജീവിതം നഷ്ടപ്പെടുകയാണ്. ബത്തേരിയിനഗരസഭയിലെ ഒരു ജന പ്രതിനിധിയെ സ്‌കൂട്ടറില്‍ സഞ്ചാരിക്കുമ്പോള്‍ മാസങ്ങള്‍ മുമ്പ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക് പറ്റി ഗുരുതരമായി കഴിയുകയാണ്.

1972ലെ വന്യജീവി സംരക്ഷണ നിയമം മനുഷ്യര്‍ക്ക് പ്രഥമ പരിഗണന നല്‍കി ഭേദഗതി ചെയ്യുക, നഷ്ടപരിഹാര തുക ഉയര്‍ത്തുക,കാടും നാടും വേര്‍തിരിക്കുക, മനുഷ്യനെയും വളര്‍ത്തുമൃഗങ്ങളേയും ആക്രമിക്കുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുക, ബഫര്‍ സോണ്‍ കാട്ടിനുള്ളില്‍ നിജപ്പെടുത്തുക, വന്യമൃഗങ്ങളാല്‍ കൊല്ലപ്പെടുന്നവരുടെ അന്തരാവകാശിക്ക് സര്‍ക്കാര്‍ ജോലി നല്‍കുക, കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കുക, കൃഷി നാശത്തിന് മതിയായ നഷ്ട പരിഹാരം നല്‍കണമെന്നും വയനാടന്‍ കര്‍ഷക പ്രതിഷേധം ഇന്ത്യന്‍ പാര്‍ലമെന്റിന് മുമ്പില്‍ മാര്‍ച്ച് 31 ന് അലയടിക്കുമെന്നും ഇ ജെ ബാബു പറഞ്ഞു.

കിസാന്‍സഭ തൊണ്ടര്‍നാട് പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി മൊയ്തു പൂവന്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ പി.എം ജോയി, വൈസ് ക്യാപ്റ്റന്‍ കെ.എം.ബാബു, ഡയറക്ടര്‍ ഡോ. അമ്പിചിറയില്‍ ,മാനേജര്‍ വി.കെ ശശിധരന്‍, സി പിഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം സി.എം സുധിഷ്, മണ്ഡലം സെക്രട്ടറി ശോഭരാജന്‍, നീ ഖില്‍ പത്മനഭന്‍, ഷിജു കൊമ്മയാട്, കെ.പി വിജയന്‍, ശശികുളത്താട, സുരേഷ് സിവി എന്നിവര്‍ പ്രസംഗിച്ചു. ജാഥ 22 ന് ചിരാലില്‍ സമാപിക്കും. സമ്മേളനം സിപിഐ സംസ്ഥാ കൗണ്‍സില്‍ അംഗം വിജയന്‍ ചെറുകര ഉദ്ഘാടനംചെയ്യും, ‘

Leave A Reply

Your email address will not be published.

error: Content is protected !!