മുര്‍ഷിദ് കൊലപാതകം കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്

0

മേപ്പാടി കുന്നമംഗലം വയല്‍ മുര്‍ഷിദ് കൊലപാതകം. 76 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ച് മേപ്പാടി പോലീസ്. ജനുവരി 1ന് പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് ഇരു വിഭാഗം യുവാക്കള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷമായിയിരുന്നു കൊലപാതകത്തിലേക്കെത്തിയത്.5 പേരാണ് കേസ്സിലെ പ്രതികള്‍.2023 ജനുവരി ഒന്നിന് പുലര്‍ച്ചെയായിരുന്നു സംഭവം

മുര്‍ഷിദ് എന്ന യുവാവിനെയും സുഹൃത്ത് നിഷാദിനെയും എരുമത്തടത്തില്‍ രൂപേഷ് കുത്തി മുറിവേല്‍പ്പിക്കുകയും മുര്‍ഷിദ് മരണപ്പെടുകയും ചെയ്തു. നിഷാദ് ചികിത്സയിലൂടെ രക്ഷപ്പെട്ടു. രൂപേഷ് അടക്കം 5 പ്രതികളെയാണ് സംഭവത്തില്‍ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ 4 പേര്‍ക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിെങ്കിലും ഒന്നാം പ്രതി രൂപേഷ് ഇപ്പോഴും ജയിലിലാണ്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് നിയമം. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കി 76 ദിവസം കൊണ്ട് ്‌മേപ്പാടി പൊലീസ് കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. മേപ്പാടി സി.ഐ എബി വിപിനായിരുന്നു അന്വേഷണ ചുമതല. എസ്.ഐ വിപി സിറാജ് , സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മൂജീബ് , പ്രശാന്ത് കുമാര്‍ , സൗഫല്‍ , ഗിരിജ സജീവന്‍ ,ഫൈസല്‍ എന്നിവരടങ്ങിയതായിരുന്നു അന്വേഷണ സംഘം . ശാസ്ത്രീയ തെളിവുകളുടെയും ദൃക് സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. 68 സാക്ഷികളാണ് കേസിലുള്ളത്.

 

Leave A Reply

Your email address will not be published.

error: Content is protected !!