ലാപ്‌ടോപ്പ് വിതരണം ചെയ്തു

0

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ബിരുദ ബിരുദാനന്തര കോഴ്‌സുകളില്‍ പഠിക്കുന്ന എസ്.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലാപ്‌ടോപ്പ് വിതരണം ചെയ്തു.പരിപാടിയുടെ ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധീ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് ജംഷീര്‍ കുനിങ്ങാരത്ത് അധ്യക്ഷനായിരുന്നു.

ഗ്രാമപഞ്ചായത്തിന്റെ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മത്ത് ഈ കെ, ആരോഗ്യ സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി എം അനില്‍കുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീനത്ത് വൈശ്യന്‍, മെമ്പര്‍മാരായ അമ്മദ് കൊടുവേരി, അസീസ് പി എ, അബ്ദുള്ള കണിയാങ്കണ്ടി, ലതിക എം, നിസാര്‍ കൊടക്കാട്, കെ കെ സി മൈമൂന, മേരീസ്മിത റ്റി ജെ, പഞ്ചായത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!