വൈത്തിരി തളിപ്പുഴയില്‍ കാറുകള്‍ കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം. കാട്ടിക്കുളം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേര്‍ക്കാണ് പരിക്കേറ്റത്. കോഴിക്കോടേക്ക് പോകുകയായിരുന്ന കാറിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ വൈത്തിരി താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം കോഴിക്കോടേക്ക് കൊണ്ടുപോയി.