1845ല്‍ സ്ഥാപിതമായ 178 വര്‍ഷങ്ങള്‍ പിന്നിട്ട വയനാട്ടിലെ ആദ്യ കത്തോലിക്കാ ദേവാലയമായ വൈത്തിരി വി.യൗസേപ്പിതാവിന്റെ ദേവാലയത്തില്‍ ഈ വര്‍ഷത്തെ ഊട്ടുതിരുനാള്‍ തുടങ്ങിയതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് 4.30ന് കുരിശിന്റെ വഴി തുടര്‍ന്ന് വൈകീട്ട് ഇടവക വികാരി ഫാദര്‍ ഗ്രേഷ്യസ് ടോണി കൊടിയേറ്റും. തുടര്‍ന്നുള്ള ദിവ്യബലിയ്ക്കും നൊവേനയ്ക്കും ഫാ. ഫ്രാന്‍സിസ് സി.ആര്‍. മുഖ്യ കാര്‍മ്മികത്വം വഹിക്കും.
മാര്‍ച്ച് 18 ന് ശനിയാഴ്ച വൈകീട്ട് മണിക്ക് 5 ജപമാലയോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. ദിവ്യബലി നൊവേന എന്നിവയ്ക്ക് കോഴിക്കോട് രൂപത തുടര്‍ന്നുള്ള ദിവ്യബലി ചാന്‍സലര്‍ ഫാ. സജീവ് വര്‍ഗ്ഗീസ് കാര്‍മ്മികത്വം വഹിക്കും.തിരുനാള്‍ ദിനമായ മാര്‍ച്ച് 19 ഞായറാഴ്ച രാവിലെ 9.30 ന് ജപമാല തുടര്‍ന്ന് ദിവ്യബലി, നൊവേന, പ്രദക്ഷിണം, വാഴ് വ് എന്നിവ ഉണ്ടായിരിക്കും. കണ്ണൂര്‍ രൂപതാ ഫൈനാന്‍സ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ ജോര്‍ജ്ജ് പൈനാടത്ത് തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികനായിരിക്കും. ഉച്ചയ്ക്ക് ഊട്ടുനേര്‍ച്ച ഉണ്ടായിരിക്കും.വിവിധ ദിനങ്ങളിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് സെന്റ് ജോസഫ് സഹായ സംഘം, കെ.എല്‍.എം., മാതൃസംഘടന, പ്രേഷിതത്വ സമിതികള്‍ നേതൃത്വം നല്‍കും.
ഫാ.ഗ്രേഷ്യസ് ടോണി, ജോസ് കണിയാപുരം, സാബു കൈതാരം, ദേവസി കണ്ണാട്ടുപറമ്പില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.