ജില്ലയില്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് സമ്പൂര്‍ണ്ണമെന്ന് ഐഎംഎയും കെജിഎംഒയും.ഓരോ അഞ്ച് ദിവസത്തിനിടെയും ഓരോ ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുകയാണന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.അഞ്ഞൂറോളം ഡോക്ടര്‍മാര്‍ വയനാട്ടില്‍ മാത്രം പണിമുടക്കിയതായി സമരക്കാര്‍.വര്‍ധിച്ചുവരുന്ന ആശുപത്രി അക്രമങ്ങള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന മെഡിക്കല്‍ സമരം സമ്പൂര്‍ണ്ണമാണ്.ഇന്ന് രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് സമരം. അത്യാഹിത വിഭാഗങ്ങളും ലേബര്‍ റൂം,എമര്‍ജന്‍സി സര്‍ജറികള്‍ എന്നിവയും ഭംഗമില്ലാതെ നടക്കുന്നുണ്ടെങ്കിലും സ്വകാര്യ, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള ആശുപത്രികളില്‍ ഒപിവിഭാഗം പ്രവര്‍ത്തിക്കുന്നില്ല.ഈയിടെ കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവം നടന്ന് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റു ചെയ്തിട്ടില്ല. ആശുപത്രി സംരക്ഷണ നിയമവും അത് കര്‍ശനമായി പാലിക്കണമെന്നുള്ള ഹൈക്കോടതി നിര്‍ദ്ദേശവും ഉണ്ടായിട്ടും പോലീസിന്റെ മുന്നില്‍ വച്ചു നടന്ന ആക്രമണമായിട്ടു പോലും അതില്‍ പ്രതികളെ ഉടനെ അറസ്റ്റു ചെയ്യുകയോ ഉണ്ടായിട്ടില്ല. ജോലിസ്ഥലത്ത് നിര്‍ഭയമായി, ആത്മവിശ്വാസത്തോടെ പ്രാക്ടീസ് ചെയ്യാനുള്ള അവകാശം ഹനിക്കപ്പെടുന്നതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉല്‍ക്കണ്ഠയും ആശങ്കയുമുണ്ടന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പൊതുസമൂഹം നിസ്സംഗത വെടിഞ്ഞ് ആശുപത്രി അക്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ തയ്യാറാവണമെന്ന് ഐഎംഎ യും കെജിഎംഒഎയും ആവശ്യപ്പെട്ടു.ഐഎംഎ ഭാരവാഹികളായ ഡോ.എം.പി.രാജേഷ് കുമാര്‍,ഡോ.എം. ഭാസ്‌കരന്‍,ഡോ.സെബാസ്റ്റ്യന്‍,കെജിഎംഒ വയനാട് ജില്ലാ പ്രസിഡണ്ട് ഡോ.ജോസ്റ്റിന്‍ ഫ്രാന്‍സിസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.