ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ടായി എം പി ജയപ്രകാശിനേയും, സെക്രട്ടറിയായി ബിനില്‍ കുമാര്‍ ടി ആറിനെയും, ജില്ലാ ട്രഷററായി ആര്‍. ശ്രീനുവിനെയും തെരഞ്ഞെടുത്തു.പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതി പുന:സ്ഥാപിക്കണമെന്നും, പങ്കാളിത്ത പെന്‍ഷന്‍ പുന:പരിശോധന സമിതി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും പുത്തൂര്‍ വയല്‍ എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് കേന്ദ്രത്തില്‍ നടന്ന ജോയിന്റ് കൗണ്‍സില്‍ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു.രാജ്യം അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും,ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിനുള്ള അജണ്ടകളാണ് ഇന്ത്യന്‍ ഭരണകൂടം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.സേവന വേതന അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളോടൊപ്പം ജനാധിപത്യ അവകാശ സംരക്ഷണവും ജീവനക്കാരുടെ മുദ്രാവാക്യമായി മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ കേരള സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാന്‍ ആകില്ല എങ്കിലും ജീവനക്കാര്‍ കൂടുതല്‍ സാമൂഹിക പ്രതിബദ്ധതയോടെ മുന്നോട്ടു വരേണ്ടതുണ്ട്. . ജനപക്ഷ സിവില്‍ സര്‍വ്വീസ് എന്ന മുദ്രാവാക്യം കൂടുതല്‍ മൂര്‍ച്ചയോടെ ജീവനക്കാരുടെ മുന്നിലേക്ക് എത്തിക്കണമെന്നും ഇ.ജെ.ബാബു പറഞ്ഞു. സംഘടനാ റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗലും, പ്രവര്‍ത്തന റിപ്പോര്‍ട്ട് കെ എ പ്രേംജിത്തും അവതരിപ്പിച്ചു. എം പി ജയപ്രകാശ് അധ്യക്ഷനായിരുന്നു.എം പി ജയപ്രകാശ് പതാക ഉയര്‍ത്തി. സമ്മേളനത്തില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ എം.എസ് സുഗൈതകുമാരി, സെക്രട്ടറിയേറ്റ് അംഗം എം.സി ഗംഗാധരന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ.ആര്‍ സുധാകരന്‍, ആര്‍ .ശ്രീനു സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി.കെ മൂര്‍ത്തി, കെ എന്‍ പ്രേമലത, സി എം. സുധീഷ് എന്നിവര്‍ സംസാരിച്ചു.