കാറില്‍ കടത്തികൊണ്ടുവരുകയായിരുന്ന കഞ്ചാവുമായി യുവാക്കളെ സുല്‍ത്താന്‍ ബത്തേരി എക്സൈസ് റേഞ്ച് പിടികൂടി. സുല്‍ത്താന്‍ബത്തേരി സ്വദേശികളായ പാലത്തിവീട്ടില്‍ ജുനൈസ്(32), തയ്യില്‍ വീട്ടില്‍ സുബീര്‍(26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 1.265 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതികാറും എക്സൈസ് കസ്റ്റഡിയിലെടുത്തു. പെരിക്കല്ലൂരില്‍ വെച്ചാണ് വാഹനപരിശോധനക്കിടെ ഇരുവരെയും ഇന്ന് രാവിലെ പത്ത് മണിയോടെ പിടികൂടിയത്. കര്‍ണാടക ബൈരക്കുപ്പയില്‍ നിന്ന് കഞ്ചാവ് വാങ്ങി സുല്‍ത്താന്‍ബത്തേരിയില്‍ ചില്ലറവില്‍പ്പനയ്ക്കായാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്നാണ് ചോദ്യചെയ്യലില്‍ പിടിയിലായവര്‍ പറഞ്ഞതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.
ചന്ദനകടത്ത്, അടിപിടി എന്നിവയില്‍ ജുനൈസിന്റെ പേരില്‍ സുല്‍ത്താന്‍ബത്തേരി, അമ്പലവയല്‍ സ്റ്റേഷനുകളിലും, കഞ്ചാവ് കടത്ത്, അടിപിടികേസുകളില്‍ സുബീറിന്റെ പേരിലും കേസുകളുണ്ടന്നും എക്സൈസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ വി ആര്‍ ജനാര്‍ദ്ധനന്റെ നേതൃത്വത്തില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ വി ബാബുരാജ്, പ്രിവന്റീവ് ഓഫീസര്‍ പി കെ മനോജ്്കുമാര്‍, സിഇഒമാരായഅമല്‍തോമസ്, ഇ ബി ശിവന്‍, എം എം ബിനു, എന്‍ എം അന്‍വര്‍സാദത്ത് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.